തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് നടന്നു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് നടന്നു. രാവിലെ പന്തീരടി പൂജയ്ക്ക് തൊട്ടുമുമ്പായി ഭക്തജനങ്ങൾ വടക്കെ നടയിൽ പത്തുനടയുടെ താഴെയും ക്ഷേത്രമുറ്റത്തുമായി രണ്ടുചേരിയായി നിന്ന് ആട്ടങ്ങ കൊണ്ട് പരസ്പരം എറിയുന്നതാണ് ചടങ്ങ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമായാണ് ഈ ചടങ്ങ്. പന്തീരടി പൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരിയും ക്ഷേത്രമുറ്റത്തു നിന്ന് നാലമ്പലത്തിനകത്തേക്ക് കൂടി ആട്ടങ്ങകൾ വർഷിച്ചതോടെ ചടങ്ങിന് സമാപനമായി. കാടും തൊടികളും ഇല്ലാതായതോടെ നാട്ടിൽ ആട്ടങ്ങ ലഭ്യമല്ലാതാ യിരിക്കുന്നു. ഇതിൽ പങ്കെടുക്കാൻ നാനാദിക്കിൽ നിന്നും വന്ന ഭക്തജനങ്ങളും ആട്ടങ്ങ ശേഖരിച്ചു കൊണ്ടുവന്നിരുന്നു.