കോവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ
ന്യൂഡൽഹി : ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ ‘കോവാക്സി’ന് ഓസ്ട്രേലിയയുടെ അംഗീകാരം. ഇതോടെ കോവാക്സിന്റെ രണ്ടു ഡോസുമെടുത്തവർക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇന്ത്യയുടെ കോവിഷീൽഡ് വാക്സിന് ഓസ്ട്രേലിയ നേരത്തേ അംഗീകാരം നൽകിയിരുന്നു.
ചൈനയുടെ ബി.ബി.ഐ.ബി.പി.-കോർ വി വാക്സിനെയും കോവാക്സിനൊപ്പം ഓസ്ട്രേലിയ അംഗീകരിച്ചു. കോവാക്സിനെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ വാക്സിനുകളുടെ പട്ടികയിൽപ്പെടുത്തുന്നകാര്യത്തിൽ വിദഗ്ധസമിതി ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കാനിരിക്കേയാണ് ഓസ്‌ട്രേലിയ അംഗീകാരം നൽകിയത്. കോവാക്സിനെടുത്ത പന്ത്രണ്ടും അതിനുമുകളിലും പ്രായമുള്ള യാത്രക്കാർക്കും ബി.ബി.ഐ.ബി.പി.-കോർ വി വാക്സിനെടുത്ത 18-നും 60-നും ഇടയിൽ പ്രായമുള്ള യാത്രക്കാർക്കും ഓസ്ട്രേലിയയിൽ യാത്രാനുമതി ലഭിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here