പുത്തനത്താണിയിൽ വാഹനത്തിലെത്തിയ വിദ്യാർഥികളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; പോലീസ് കേസെടുത്തു
കല്പകഞ്ചേരി: പഠനാവശ്യങ്ങൾക്കായി പുത്തനത്താണിയിലെത്തിയ പെൺകുട്ടികൾ അടങ്ങുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ മൊനൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ പരാതിയിൽ കല്പകഞ്ചേരി പോലീസ് കേസെടുത്തു. എടപ്പാളിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളാണ് പരാതിക്കാർ. പഠനാവശ്യം അധികൃതരുടെയും രക്ഷിതാക്കളുടെയും സമ്മതപ്രകാരം എത്തിയതായിരുന്നു അവർ. പുത്തനത്താണിയിലെ ഒരു സ്ഥാപനത്തിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഇവർ മടങ്ങുകയും ചെയ്തു. ഇവർ വരുന്നതും പോകുന്നതും നിരീക്ഷിച്ച സമീപത്തെ ഓട്ടോഡ്രൈവർ ഇതു മൊബൈലിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ ചെയർ ചെയ്യുകയും ആണുണ്ടായതെന്ന് കല്പകഞ്ചേരി സബ് ഇൻസ്പക്ടർ മൻജിത് ലാൽ പറഞ്ഞു. അപകീർത്തികരമായ സംഭാഷണത്തോടെയാണിത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതും പ്രചരിപ്പിച്ചിട്ടുള്ളതുമെന്ന് പരാതിയിൽ പറയുന്നു.
വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവ്ം വിവാദമായതോടെ ഒളിവിൽ പോയ ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here