വളാഞ്ചേരിയിൽ ഓട്ടോത്തൊഴിലാളികൾ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി
വളാഞ്ചേരി: ടൌണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക, സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി ഉപയോഗിച്ച് റിങ് റോഡുകൾ നിർമ്മിക്കുക, ഓട്ടോ പെർമിറ്റ് താത്കാലികമായി നിർത്തിവക്കുക, ഓട്ടോ-ടാക്സി സ്റ്റാന്റ് മാറ്റാനുള്ള നീക്കത്തിൽ നിന്നും നഗരസഭ പിൻമാറുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മോട്ടോർ & എഞ്ചിനീയേഴ്സ് യൂണിയന്റെ (CITU) നേതൃത്വത്തിൽ വളാഞ്ചേരിയിലെ ഓട്ടോത്തൊഴിലാളികൾ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
തുടർന്ന് നടന്ന സമരസമ്മേളനത്തിൽ വളാഞ്ചേരിയിലെ ഇടതുപക്ഷ നേതാക്കളായ കെ.പി ശങ്കരൻ, കെ. എം ഫിറോസ് ബാബു, എം ജയകുമാർ, ടിപി മൻസൂർ, കെ ഷാജി എന്നിവർ സംസാരിച്ചു.
Content Highlights: Auto drivers union citu march valanchery muncipal office
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here