ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി, ടാക്‌സിക്ക് 175 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയുമായാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 1.25 കിലോമീറ്റര്‍ വരെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 20 രൂപയും ടാക്‌സിയ്ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്.
ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മറ്റി ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഓട്ടോയുടെ കുറഞ്ഞനിരക്ക് 30 രൂപയും ടാക്‌സിയുടെ കുറഞ്ഞനിരക്ക് 200 രൂപയുമാക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല. പകരം ഓട്ടോയുടെ മിനിമം ചാര്‍ജ് 25 രൂപയായും ടാക്‌സിയുടേത് 175 രൂപയുമാക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഗതാഗതമന്ത്രി വ്യാഴാഴ്ച നിയമസഭയില്‍ നടത്തുമെന്നാണ് സൂചന.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here