ഓട്ടോ-ടാക്സി സമരം; ഇന്ന് ധർണ്ണ, 15ന് ഹർത്താൽ
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ ഒരാഴ്ചയായി നടത്തുന്ന പണിമുടക്ക്സമരം ഒത്തുതീർപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് ടൗൺ മോട്ടോർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി വ്യാഴാഴ്ച പത്ത് മുതൽ വൈകീട്ട് ആറ് വരെ നഗരത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ശനിയാഴ്ച വളാഞ്ചേരി മുനിസിപ്പൽ പരിധിയിൽ ഹർത്താൽ നടത്തുമെന്നും അറിയിച്ചു.
ചെയർമാൻ മുഹമ്മദലി നീറ്റുകാട്ടിൽ, കൺവീനർ എം. ജയകുമാർ, വി.പി. ഹംസ, ഇ.പി. മുഹമ്മദാലി, സി.കെ. സുരേഷ്, മുഹമ്മദ്കുട്ടി കരേക്കാട്, എം.വി. ബാലൻ, വി.പി. മുനീർ, കെ. ഷാജിമോൻ, പി. സൈതാലിക്കുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here