HomeNewsProtestവളാഞ്ചേരിയിൽ ഓട്ടോ പാർക്കിങ് നിരോധിച്ച് പൊലീസ്; പണിമുടക്കുമായി ഓട്ടോ ഡ്രൈവർമാർ

വളാഞ്ചേരിയിൽ ഓട്ടോ പാർക്കിങ് നിരോധിച്ച് പൊലീസ്; പണിമുടക്കുമായി ഓട്ടോ ഡ്രൈവർമാർ

auto-parking

വളാഞ്ചേരിയിൽ ഓട്ടോ പാർക്കിങ് നിരോധിച്ച് പൊലീസ്; പണിമുടക്കുമായി ഓട്ടോ ഡ്രൈവർമാർ

വളാഞ്ചേരി: നഗരത്തിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഓട്ടോസ്റ്റാൻഡ് നീക്കാൻ പൊലീസ് എത്തി. പൊലീസിന്റെ നിലപാട് ഏകപക്ഷീയമാണെന്ന് ആരോപിച്ച് നഗരത്തിലെ ഓട്ടോഡ്രൈവർമാർ സൂചനാ പണിമുടക്കു നടത്തി. ഇതുമൂലം ഇന്നലെ രാവിലെ ഓട്ടോറിക്ഷയെ ആശ്രയിച്ചു യാത്ര ചെയ്യാനെത്തിയവർ വലഞ്ഞു.
കഴിഞ്ഞ ദിവസം വളാഞ്ചേരി നഗരസഭാ ഹാളിൽ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വ്യാപാരി–ബസ് ഉടമസ്ഥരുടെ പ്രതിനിധികളുടെയും യോഗത്തിലാണ് നഗരത്തിൽ പുതിയ ഗതാഗത പരിഷ്കരണത്തിനു രൂപം നൽകിയത്. ഇതിന്റെ ഭാഗമായി കോഴിക്കോട് റോഡിൽ ബസ്‍ സ്റ്റാൻഡ് കവാടം മുതൽ സെൻട്രൽ കവല വരെയുള്ള ദേശീയപാതയുടെ ഓരത്ത് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് വെള്ളി രാവിലെ പൊലീസ് എത്തി.
സ്ഥലത്ത് ട്രാഫിക് ഫൈബർകോൺ സ്ഥാപിച്ച് വടംകെട്ടി ഓട്ടോകൾക്കു നിരോധനവും ഏർപ്പെടുത്തി. എന്നാൽ പൊലീസിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും തൊഴിലാളി പ്രതിനിധികളുമായി കൂടിയാലോചന നടത്തിയില്ലെന്നും സഹകരിക്കാൻ പ്രയാസമാണെന്നും മോട്ടോർ കോഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. പൊലീസ് നിലപാടിൽ പ്രതിഷേധിച്ചു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി.
ചെയർമാൻ മുഹമ്മദലി നീറ്റുകാട്ടിൽ, കൺവീനർ എം.ജയകുമാർ, കെ.എം.ഫിറോസ് ബാബു, ബാലകൃഷ്ണൻ, ഇ.പി.മുഹമ്മദലി, ഷാജി, മുഹമ്മദ്കുട്ടി കരേക്കാട്, വി.പി.ഹംസ, മുനീർ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!