HomeNewsGeneralകെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു

കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു

kstu-kuttippuram

കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു

കുറ്റിപ്പുറം: നിയമാനുസൃതം നിയമിതരായ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകുക, ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമന നിരോധനം പിൻവലിക്കുക, അവധി ദിനങ്ങൾ പുനക്രമീകരിച്ച് പെരുന്നാളിന് കൂടുതൽ അവധി നൽകുക.പൊതു പരീക്ഷകളുടെ ഗ്രേസ് മാർക്ക് തടയാനുള്ള നീക്കം ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡി സെപ്പ് സ്കീമിൽ പ്രധാന ഹോസ്പിറ്റലുകൾ ഉൾപ്പെടുത്തുക തുടങ്ങി അൻപതോളം ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശപത്രിക സമർപ്പിച്ചു. എ ഇ ഒ . കെ.വി. ഹരീഷിന് പ്രസിഡന്റ് യൂനുസ് മയ്യേരി അവകാശ പത്രിക കൈമാറി.ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട്, ഉപജില്ല എച്ച് എം. ഫോറം പ്രതിനിധി അബ്ദുൽ ബാരി വകയിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!