‘സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പുയജ്ഞം വളാഞ്ചേരിയില്‍’ എന്ന മുദ്രാവാക്യവുമായി വളാഞ്ചേരീസ് വാട്‌സാപ്പ് കൂട്ടായ്മ
വളാഞ്ചേരി: മേഖലയിൽ എംആർ വാക്സിനേഷൻ സമ്പൂർണമാക്കുന്നതിന് കൂട്ടായ്മ. സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പുയജ്ഞം വളാഞ്ചേരിയില്‍ എന്ന മുദ്രാവാക്യവുമായി മേഖലയില്‍ കുത്തിവെപ്പ് നൂറു ശതമാനമാക്കാന്‍ തീവ്രശ്രമവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വളാഞ്ചേരീസ് എന്ന വാട്‌സാപ്പ് കൂട്ടായ്മയോടൊപ്പം രംഗത്ത്. ഇതിന്റെ തുടക്കമെന്നോണം വളാഞ്ചേരി എംഇഎസ് കോളജിൽ പ്രാരംഭ കൂട്ടായ്മയും നടത്തി. ഡോ. മുഹമ്മദാലി ഉൽഘാടനം ചെയ്തു. ഷരീഫ് പാലൊളി അദ്ധ്യക്ഷനായിരുന്നു. ഡോ. എൻ.എം.മുജീബ് റഹ്മാൻ, ഡോ. മുഹമ്മദലി നടക്കാവിൽ, വി.പി.എം.സ്വാലിഹ് തുടങ്ങിയവർ സമ്പൂർണ വാക്സിനേഷൻ യജ്ഞപദ്ധതി വിശദീകരിച്ചു. കൂട്ടായ്മ വിപുലീകരിക്കുന്നതിനായി നാളെ മൂന്നിന് പ്രത്യേക യോഗവും വിളിച്ചു കൂട്ടിയിട്ടുണ്ട്. പിടിഎ ഭാരവാഹികൾ, പ്രധാനാധ്യാപകർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികൾ, റെയ്ഞ്ച് കമ്മിറ്റി പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് യോഗം. ജില്ലാ മെഡിക്കൽ ഓഫിസറും ആരോഗ്യവകുപ്പ് അധികൃതരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വളാഞ്ചേരി മേഖലയിൽ എംആർ വാക്സിൻ എടുത്തവരുടെ എണ്ണം നിശ്ചയിച്ചതിലും പകുതി മാത്രമാണ് നടന്നത്. ഇത് വരുംതലമുറയുടെ ആരോഗ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
Content highlights: valancheris whatsapp group m r vaccination
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here