മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത കാംപെയ്നുമായി എൻ.എ.എം.കെ ഫൗണ്ടേഷൻ
മാറാക്കര: മഴക്കാലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത നിർദേശങ്ങളുമായി എൻ എ എം കെ ഫൗണ്ടേഷൻ. മാറാക്കര കുടുംബാരോഗ്യകേന്ദ്രവുമായി സഹകരിച്ചുകൊണ്ട് പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണക്യാമ്പെയ്‌ന് എൻ.എ.എം.കെ ഫൗണ്ടേഷൻ മാറാക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ തുടക്കം കുറിച്ചു. മുൻകരുതലുകൾ വിവരങ്ങൾ അടങ്ങിയ ലഖുലേഖകൾ വാർഡ് മെമ്പർ അഡ്വ ജാബിർ, എൻ.എ.എം.കെ മാറാക്കര പഞ്ചായത്ത് കോർഡിനേറ്റർ നിസാർ തോട്ടോളി എന്നിവർ ചേർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ രാധാകൃഷ്ണനു നൽകിക്കൊണ്ടാണ് ക്യാംപെയ്ൻ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ഹഫീസ് സാഹി, അബുൽ ഫസൽ, ഷാനിബ, ക്ലാർക്ക് ഗിരീഷ് , ജോളി JPHN , അൽഫിന RBSK, ഷമീന സ്റ്റാഫ് നേഴ്സ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. അഞ്ച് പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും എൻ.എ.എം.കെ ഫൗണ്ടേഷൻ ഇത്തരം ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പൊതു ഇടങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി ഒരു വാഹനപ്രചാരണ ക്യാപെയ്‌നും എൻ എ എം കെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ച് നടത്തുന്നുണ്ടെന്ന എൻ.എ.എം.കെ ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here