വീട്ടുപ്രസവം: ചട്ടിപ്പറമ്പ് മാർക്കറ്റ് പരിസരത്ത് ബോധവത്കരണ പൊതുയോഗം സംഘടിപ്പിച്ച് ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംങ് മുസ്ലിംസ്
ചട്ടിപ്പറമ്പ് : ഈസ്റ്റ് കോഡൂരിൽ വീട്ടുപ്രസവത്തെത്തുടർന്ന് യുവതി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ‘ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംങ് മുസ്ലിംസ്’ പൊതുയോഗം നടത്തി. ചട്ടിപ്പറമ്പ് മാർക്കറ്റ് പരിസരത്ത് നടന്ന ബോധവത്കരണ പൊതുയോഗത്തിൽ സംഘടനയുടെ സംസ്ഥാന ചെയർപേഴ്സൺ ഡോ. ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റിയംഗം നബീസ സൈദ് അധ്യക്ഷയായി. ഭാരവാഹികളായ നെജ്ജു ഇസ്മായീൽ, എം. സുൽഫത്ത്, ടി.പി. പ്രമീള, നഫീസ കോലോത്ത്, എ.എസ്. സുഹ്റ, സി.വി. ബഷീർ, ഡോ. കെ.കെ. അബ്ദുൽലത്തീഫ്, കെ. അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here