നിപ വൈറസ് മരണം: മൂര്‍ക്കനാട് പഞ്ചായത്തില്‍ ബോധത്കരണം തുടങ്ങി
കൊളത്തൂര്‍: കഴിഞ്ഞദിവസം കൊളത്തൂര്‍ കരാട്ട് പറമ്പിലെ താഴത്തില്‍തൊടി വേലായുധന്‍ (48) മരിച്ചത് നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചതിനാല്‍ പഞ്ചായത്തില്‍ പ്രത്യേക ബോധവത്കരണ പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ആലോചനായോഗം ചേര്‍ന്നു.
നിപ വരാതിരിക്കുവാനും ഭീതി ഒഴിവാക്കുവാനും ബോധവത്കരണ നോട്ടീസ് വീടുകളില്‍ എത്തിക്കും. വാര്‍ഡ് തല യോഗങ്ങള്‍ ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് കെ. രാജഗോപാലന്‍, പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. കേതുല്‍പ്രമോദ്, വിന്‍സന്റ്, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പഞ്ചായത്തിലെ അങ്കണവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനും ജനങ്ങളെ ബോധവത്കരിച്ചുകൊണ്ടുമുള്ള ഉച്ചഭാഷിണി പ്രചാരണവും നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here