വളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷി അയൽക്കൂട്ടവും വയോജന അയൽക്കൂട്ടവും രൂപീകരിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷി അയൽക്കൂട്ടവും വയോജന അയൽക്കൂട്ടവും രൂപീകരിച്ചു. റിലേഷൻഷിപ്പ് കേരള എന്ന പദ്ധതി കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, വാർഡുകളിലെ വയോജനങ്ങൾ എന്നിവരുടെ അവകാശവും സാമൂഹിക നീതിയും ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകരിക്കുന്ന സ്പെഷ്യൽ അയൽക്കൂട്ടം വളാഞ്ചേരി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ 20-)0 ഡിവിഷനിൽ (പൈങ്കണൂർ) ശ്രീ. ഹരിദാസ് കൗൺസിലറുടെ സാന്നിധ്യത്തിൽ കുടുംബശ്രീയുടെ സി.ഡി.എസ്സ് ചെയർപേഴ്സൺ ശ്രീമതി. സുനിത രമേശ് രൂപീകരിച്ചു. സി.ഡി.എസ്സ് അംഗം രമ്യ, എ.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഒരു പ്രദേശത്തുള്ള എല്ലാ ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തി അവരുടെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്നങ്ങൾ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റിലേഷൻഷിപ്പ് കേരള എന്ന പേരിൽ കുടുംബശ്രീയിലൂടെ സ്പെഷ്യൽ അയൽകൂട്ടങ്ങൾ (ഭിന്നശേഷി, വയോജന) രൂപീകരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here