HomeNewsMeetingകാർത്തലയിൽ വയോജന അയൽക്കൂട്ടം രൂപീകരിച്ചു

കാർത്തലയിൽ വയോജന അയൽക്കൂട്ടം രൂപീകരിച്ചു

ayalkoottam-karthala

കാർത്തലയിൽ വയോജന അയൽക്കൂട്ടം രൂപീകരിച്ചു

വളാഞ്ചേരി: റിലേഷൻഷിപ്പ് കേരള എന്ന പദ്ധതിയിലൂടെ വയോജനങ്ങളുടെ ആവശ്യങ്ങളും അവകാശവും ഉറപ്പാക്കുന്നതിന് വേണ്ടി നഗരസഭയിലെ കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന സ്പെഷ്യൽ അയൽക്കൂട്ടം നഗരസഭയിലെ 25-)0 ഡിവിഷനിലെ (കാർത്തല) കൗൺസിലറും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ മൈമൂനയുടെ സാന്നിധ്യത്തിൽ രൂപീകരിച്ചു.
perfect
വാർഡിലെ നിരവധി വയോജനങ്ങൾ പങ്കെടുത്തു, ഇതിൽ നിന്നും 10മുതൽ 20 പേര് അടങ്ങുന്ന 3 വയോജന അയൽകൂട്ടം രൂപീകരിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ എൻ.യു.എൽ.എം – എം.ടി.പി നിഷാദ് പങ്കുവെച്ചു
ayalkoottam-karthala
ഒരു പ്രദേശത്തുള്ള എല്ലാ വയോജനങ്ങളെയും ഉൾപ്പെടുത്തി അവരുടെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്നങ്ങൾ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റിലേഷൻഷിപ്പ് കേരള എന്ന പേരിൽ കുടുംബശ്രീയിലൂടെ സ്പെഷ്യൽ അയൽകൂട്ടങ്ങൾ (വയോജന) രൂപീകരിക്കുന്നത്, ഇതിൽ 60 വയസ്സ് തികഞ്ഞവരെ മാത്രമേ ഉൾപ്പെടുത്തുകയോള്ളൂ, സ്ത്രീകൾക്കും പുരുഷന്മാർക്കും വയോജന അയാൽകൂട്ടങ്ങളിൽ പങ്കെടുക്കാം. പരിപാടിയിൽ ജാഫർ, വാർഡിലെ കുടുംബശ്രീ സി.ഡി.എസ്സ് പ്രതിനിധി ദിവ്യ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!