HomeNewsAchievementsകുറ്റിപ്പുറം എൻജിനീയറിങ് കോളജിന്റെ ‘ആയുധ’ ഫൈനലിൽ

കുറ്റിപ്പുറം എൻജിനീയറിങ് കോളജിന്റെ ‘ആയുധ’ ഫൈനലിൽ

druse-project

കുറ്റിപ്പുറം എൻജിനീയറിങ് കോളജിന്റെ ‘ആയുധ’ ഫൈനലിൽ

കുറ്റിപ്പുറം: എംഇഎസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ രൂപകൽപന ചെയ്ത ‘ആയുധ’ വാഹനത്തിന് ഡിഫൻസ് റിസർച് ആൻ‍ഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ഫൈനൽ മത്സരത്തിലേക്ക് പ്രവേശനം ലഭിച്ചു. യുദ്ധഭൂമിയി‍ൽ സൈന്യത്തിന് സഹായകരമാകുന്ന രീതിയിലുള്ള സ്വയം നിയന്ത്രിത വാഹനം രൂപകൽപന ചെയ്ത കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ ആശയത്തിനാണ് അംഗീകാരം.
druse-project
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (ഡിആർഡിഒ)യുടെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് രാജ്യത്തെ എൻജിനീയറിങ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിലെ ഫൈനൽ റൗണ്ടിലേക്കാണ് കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ അവസാനവർഷ ഇലക്ട്രിക്കൽ വിദ്യാർഥികൾ രൂപകൽപന ചെയ്ത ‘ആയുധ’ എന്ന വാഹനത്തിന് അനുമതി ലഭിച്ചത്. സൈനികർക്ക് ആവശ്യമായ യുദ്ധസാമഗ്രികൾ വഹിക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ പരുക്കേറ്റ പട്ടാളക്കാരെ സുരക്ഷിതമായി തിരിച്ചു ക്യാംപുകളിൽ എത്തിക്കുന്നതിനും സഹായകരമായ രീതിയിലാണ് വാഹനത്തിന്റെ ചെറുരൂപം രൂപകൽപന ചെയ്തിരിക്കുന്നത്. സ്വയം നിയന്ത്രിത സംവിധാനത്തിന് പുറമേ വിദൂര നിയന്ത്രണ സൗകര്യവും ഇതിലുണ്ട്.
druse-project
ഇന്റർ കണക്റ്റഡ് ഹൈബ്രിഡ് സിസ്റ്റം എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിപ്പിക്കുന്നത്. രാജ്യത്തെ വിവിധ എൻജിനീയറിങ് കോളജുകളി‍ൽ നിന്നായി രണ്ടായിരത്തിൽപ്പരം അപേക്ഷകരാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിൽനിന്ന് 30 രൂപകൽപനകളാണ് ദക്ഷിണേന്ത്യയിൽനിന്ന് ആദ്യം തിരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിലേക്കുള്ള അഞ്ച് ദക്ഷിണേന്ത്യൻ ടീമുകളി‍ൽ ഒന്നാണ് കുറ്റിപ്പുറം എംഇഎസ് ടീം. അടുത്തമാസം 10,11 തീയതികളിൽ ഡിആർഡിഒയുടെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലാണ് ഫൈനൽ മത്സരം. അവസാനവർഷ ബിടെക് വിദ്യാർഥികളായ ഫാരിസ്, ബാസിത്, സൂരജ്, ദിബു, അർജുൻ, ഫാസില എന്നിവർ ചേർന്നാണ് ‘ആയുധ’ രൂപകൽപന ചെയ്ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!