ഇരിമ്പിളിയം പഞ്ചായത്തിൽ ആയുർവേദ പ്രതിരോധ മരുന്ന് വിതരണത്തിന് തുടക്കമായി
ഇരിമ്പിളിയം: രണ്ടുവയസ്സുമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ആയുർവേദ പ്രതിരോധമരുന്ന് നൽകുന്നതിന്റെ ഇരിമ്പിളിയം പഞ്ചായത്തുതല ഉദ്ഘാടനം പുറമണ്ണൂർ യു.പി. സ്‌കൂളിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അധ്യക്ഷതവഹിച്ചു. ഇരിമ്പിളിയം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷിബി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, എൻ. മുഹമ്മദ്, ഖദീജ, അബ്ദുൽറഹ്‌മാൻ, ഫസീല, ജസീന, സൈഫുന്നീസ, മുഹമ്മദ് അലി, പ്രഥമാധ്യാപിക നദീറ തുടങ്ങിയവർ പ്രസംഗിച്ചു.
ആയുർവേദ ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ അധ്യാപിക സൽകത്തിന് വി.ടി. അമീർ ഉപഹാരം നൽകി. ജില്ലാപഞ്ചായത്തുമായി സഹകരിച്ചാണ് ഭാരതീയ ചികിത്സാവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here