തിരൂരില്‍ ആയുര്‍വേദ സ്‌പോര്‍ട്‌സ് ഇന്‍ജുറി ക്ലിനിക്ക് തുടങ്ങി
തിരൂര്‍: ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് തിരൂര്‍ മാവുംകുന്ന് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍വേദ സ്‌പോര്‍ട്‌സ് ഇന്‍ജുറി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നാജിറ അഷ്‌റഫ് ഉദ്ഘാടനംചെയ്തു.
ചികിത്സകളും കായികക്ഷമത വര്‍ധിപ്പിക്കാനുള്ള മരുന്നുകളും ക്ലിനിക്കിലുണ്ടാകും. പകര്‍ച്ചവ്യാധി പ്രതിരോധ ക്ലാസും ജീവിതശൈലീ രോഗ ചികിത്സാ ബോധവത്കരണക്ലാസും നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനംചെയ്തു. ഡോ. പി. രഘുപ്രസാദ് അധ്യക്ഷതവഹിച്ചു.
കൗണ്‍സിലര്‍ കെ.പി. റംല, പി. കോയ, പുളിക്കല്‍ ഹംസ, ബാവഹാജി, മമ്മിക്കുട്ടി, ഷിനി പ്രേമന്‍ പ്രസംഗിച്ചു.
Summary: A sports injury clinic has been set up in the ayurvedic dispensary at Tirur
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here