ഇരിമ്പിളിയം പഞ്ചായത്ത്തല ആയുഷ് വയോജനക്യാമ്പ്
: ദേശീയ ആയുഷ്മിഷന്റെയും സംസ്ഥാന ഹോമിയോപ്പതി വകുപ്പിെന്റയും നേതൃത്വത്തിൽ വലിയകുന്നിൽ ആയുഷ് വയോജനക്യാമ്പ് നടന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫസീല ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ വി.ടി. അമീർ, എൻ. ഖദീജ, അംഗങ്ങളായ കെ. മാനുപ്പ, കെ.ടി. ഉമ്മുകുൽസു, കെ. അബൂബക്കർ, മെഡിക്കൽ ഓഫീസർ ഡോ. ഷഫ്ന മറിയം എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരായ ഷഫ്ന, മുന്ന ജാസ്മിൻ, ഐശ്വര്യ എന്നിവർ ക്യാമ്പിനു നേതൃത്വംനൽകി. മലപ്പുറം ഐ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയുമുണ്ടായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here