ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി; വനിതകൾക്കുള്ള ഹെൽത്ത് ക്യാമ്പയിൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വനിതകൾക്കുള്ള ഹെൽത്ത് ക്യാമ്പയിനിന്റെ നഗരസഭ തല ഉദ്ഘാടനം സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം റിയാസ്,മുജീബ് വാലാസി,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ഷിഹാബ് പാറക്കൽ,സിദ്ധീഖ് ഹാജി,ബദരിയ്യ മുനീർ,നൗഷാദ് നാലകത്ത്,സാജിത ടീച്ചർ,എന്നിവർ സംസാരിച്ചു.ഡോ.ഫാത്തിമ ടി.പി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും സൈക്കോളജിസ്റ്റ് കൊച്ചുത്രേസ്യയുടെ നേതൃത്വത്തിൽ ‘സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ക്ലാസ്സുകൾ നടന്നു. തുടർന്ന് ഡോ.ബിന്ദു പ്രശോഭ്,ഡോ.ഫസ്ന എന്നിവർ മെഡിക്കൽ ക്യാമ്പിന് നേത്യത്വം നൽകി.വളാഞ്ചേരി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മിഷൽ മോഹൻദാസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലർ എൻ.നൂർജനാൻ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here