വളാഞ്ചേരി നഗരസഭയിൽ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച (19/02/2018) നടക്കും. രാവിലെ 9.30ന് കാവുംപുറം സാഗര്‍ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ തൊഴിലുറപ്പ് തൊഴിൽ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യും. നഗരസഭ സമര്‍പ്പിച്ച 1.35 കോടിയുടെ തൊഴിലുറപ്പ് കര്‍മ്മ പരിപാടിക്കും, ലേബര്‍ ബഡ്ജറ്റിനും തദ്ദേശ സ്വയംഭരണ മന്ത്രി അദ്യക്ഷനായ സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിൽ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. നഗര പ്രദേശങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രതിവര്‍ഷം 100 തൊഴിൽ ദിനങ്ങള്‍ നൽകുക എന്ന ലക്ഷ്യത്തോടെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് മാതൃകയിൽ കേരള സര്‍ക്കാർ ആവിഷ്‌കരിച്ചിട്ടുള്ളതാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതി വഴി വളാഞ്ചേരി നഗരത്തിലെ 700-ൽ പരം പേര്‍ക്ക് തൊഴിൽ ലഭ്യമാവും.
തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നഗരസഭാദ്ധ്യക്ഷ എം.ഷാഹിന ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here