ശബരിമല; സുപ്രീം കോടതി വിധി ഖേദകരമെന്ന് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ
കുറ്റിപ്പുറം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഖേദകരവും നിരാശജനകവുമെന്ന് കിളിമാനൂർ കൊട്ടാരം കേരളവർമ രാജ, ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, മുഞ്ചിറ മഠാധിപതി പരമേശ്വര ബ്രഹ്മാനന്ദ തീർഥ എന്നിവർ അഭിപ്രായപ്പെട്ടു. തിരുനാവായ ബ്രഹ്മസ്വം മഠത്തിൽ എത്തിയതാണ് ഇവർ.
ആചാരങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിക്കാമെങ്കിലും വിശ്വാസങ്ങളുടെ നേർക്കുള്ള കോടതിവിധി കൂടുതൽ പക്വത ആർജിക്കേണ്ടതായിരുന്നെന്നും അഭിപ്രായപ്പെട്ടു. മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി, തിരുനാവായ ബ്രഹ്മസ്വംമഠം ട്രസ്റ്റിമാരായ കൃഷ്ണമോഹനൻ, കരങ്ങാട്ട് രാമൻ നമ്പൂതിരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശബരിമല വിഷയം, കോടതി വിധി വിശ്വാസ ലംഘനമെന്ന് പന്തളം രാജകുടംബാഗം,തന്ത്രിയുമായി ആലോചിച്ച് വേണമായിരുന്നു തീരുമാനമെടുക്കാനെന്ന് ആഴ്വാഞ്ചേരി തമ്പ്രാക്കൾ…..നിങ്ങളുടെ നാട്ടിലെ വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ വിളിക്കൂ… 8589 84 2020 https://www.facebook.com/malabartimesnews
Posted by Malabar Times News on Saturday, October 6, 2018
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here