HomeNewsGeneralഓട്ടോ ഡ്രൈവർമാർക്ക് ബാഡ്ജ് വേണ്ട; പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പ്

ഓട്ടോ ഡ്രൈവർമാർക്ക് ബാഡ്ജ് വേണ്ട; പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പ്

auto-rickshaw

ഓട്ടോ ഡ്രൈവർമാർക്ക് ബാഡ്ജ് വേണ്ട; പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: ഡ്രൈവിങ‌് ലൈസൻസ് പുതുക്കുന്നതിനും ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോർ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോഗ്രാമിൽ താഴെ ലോഡ് ഉൾപ്പെടെ ഭാരംവരുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഓട്ടോറിക്ഷ, ത്രീവീലർ ഗുഡ്സ് തുടങ്ങിയ ട്രാൻസ്പോർട്ട് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ‌് ലൈസൻസുകൾ ഇനിമുതൽ മൂന്ന് വർഷം കൂടുമ്പോൾ പുതുക്കേണ്ടതില്ല. ലൈസൻസിന്റെ സാധുത സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള കാലാവധിയായി കണക്കാക്കും.

ലൈറ്റ് മോട്ടോർ വെഹിക്കിളിന് മുകളിൽ ലോഡടക്കം 7500 കിലോഗ്രാമിൽ കൂടുതൽ ഭാരംവരുന്ന വാഹനങ്ങൾ ഓടിക്കുന്നതിന് ഹെവി ഡ്രൈവിങ‌് ലൈസൻസും ബാഡ്ജും ആവശ്യമാണ്. അത്തരത്തിലുള്ള ഡ്രൈവിങ‌് ലൈസൻസുകളുടെ കാലാവധി മൂന്ന് വർഷമാണ്. ഹെവി ഡ്രൈവിങ‌് ലൈസൻസുകൾ മൂന്നുവർഷം കൂടുമ്പോൾ പുതുക്കണം.
bright-academy
ഭേദഗതി പ്രകാരം പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷനോടനുബന്ധിച്ചുതന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. രണ്ടുവർഷത്തേക്ക് നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല. രജിസ്ട്രേഷൻ തീയതി മുതൽ എട്ടുവർഷക്കാലത്തേക്ക് രണ്ടുവർഷം കൂടുമ്പോൾ ഫിറ്റ്നസ് പുതുക്കിയാൽ മതി. എട്ട് വർഷത്തിന് ശേഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർഷവും ഫിറ്റ്നസ് എടുക്കണം.

നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ച തീയതിയിൽ മാറ്റമുണ്ടാവില്ല. നിലവിൽ അനുവദിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി തീരുന്ന മുറക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽനിന്ന‌് പുതുക്കി വാങ്ങണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!