ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മയുടെ റംസാൻ റിലീഫ് കിറ്റു വിതരണം നടന്നു
ഇരിമ്പിളിയം: കോവിഡ്-19ന്റെ പശ്ചാതലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇരിമ്പിളിയം നിവാസികളിൽ അർഹത പെട്ടവരേ കണ്ടെത്തി ബഹ്‌റൈൻ ഇരിമ്പിളിയം മഹല്ല് കൂട്ടായ്മയുടെ റംസാൻ റിലീഫ് കിറ്റുകൾ വിതരണം നടന്നു. ഇരിമ്പിളിയം ബഹ്‌റൈൻ മഹല്ല് കൂട്ടായ്മയുടെ രക്ഷാധികരി കുഞ്ഞിമൊയ്‌തു ഹാജി, മുൻ പ്രസിഡന്റ് ടി.പി മുഹമ്മദ് കുട്ടി നെല്ലറയുടെയും മറ്റ് ഭാരവാഹികളുടെയും നേത്രതോതിലാണ് വിതരണം നടന്നത്. മുൻ ബഹ്‌റൈൻ പ്രവാസികളായിരുന്നവരേ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചതായി ഭാവാഹികൾ അറിയിച്ചു. കഴിഞ്ഞ 6 വർഷമായി നടത്തി വരുന്ന കിറ്റ് വിതരണം ഈ വർഷവും നല്ല രീതിയിൽ നടത്താൻ സാധിച്ചതായും, 175 ഓളം കിറ്റുകൾ അർഹരായവർക്ക് എത്തിക്കാൻ സാധിച്ചതായി കൂട്ടായ്മയുടെ പ്രസിഡന്റ് ടി.പി സുലൈമാൻ അറിയിച്ചു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് നെല്ലറ ഗ്രൂപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്‌ളാഘനീയമാണെന്നും ഇരിമ്പിളിയം മഹൽ കുട്ടായ്മയുമായി എന്നും കൈകോർക്കാറുണ്ടെന്നും വൈസ് പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here