HomeNewsCrimeDrugപിടിച്ചെടുത്ത ഹാൻസ് മറിച്ചു വിറ്റ പൊലീസുകാർക്ക് ജാമ്യമില്ല

പിടിച്ചെടുത്ത ഹാൻസ് മറിച്ചു വിറ്റ പൊലീസുകാർക്ക് ജാമ്യമില്ല

arrest-kottakkal-hans

പിടിച്ചെടുത്ത ഹാൻസ് മറിച്ചു വിറ്റ പൊലീസുകാർക്ക് ജാമ്യമില്ല

കോട്ടക്കൽ: പിടിച്ചെടുത്ത ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ കോട്ടയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്‌ട്രേറ്റ് ആൻമേരി കുര്യാക്കോസാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണിത്.
arrest-kottakkal-hans
കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരി വസ്തുക്കൾ മറിച്ചുവിറ്റതിന് കഴിഞ്ഞ ആഴ്ചയാണ് കോട്ടയ്ക്കൽ സ്റ്റേഷനിലെ എ.എസ്.ഐ. രജീന്ദ്രൻ (53), സീനിയർ സിവിൽ പൊലീസ് ഓഫീസർ സജി അലക്സാണ്ടർ (49) എന്നിവർ അറസ്റ്റിലായത്. റിമാൻഡിലായ ഇരുവരെയും സസ്‌പെൻഡ് ചെയ്തിരുന്നു. കോട്ടയ്ക്കൽ സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ 21ന് പിടികൂടിയ ഹാൻസ് പാക്കറ്റുകളാണ് പ്രതികൾ മറിച്ചു വിറ്റത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!