വിലക്ക് തുടരും; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാനാവില്ല
തൃശൂർ: കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക് തുടരും. ജില്ലാതല നാട്ടാന മോണിറ്ററിങ് കമ്മറ്റിയുടേതാണ് തീരുമാനം. വിലക്ക് തുടരുന്നതിനാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇത്തവണത്തെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാനാവിെലന്നെ് ജില്ലാ കലക്ടറ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വനം വകുപ്പും നാട്ടാന മോണിറ്ററിങ് കമ്മറ്റിയും ചേർന്ന് ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത്. 15 ദിവസത്തേക്കുള്ള വിലക്ക് പിന്നീടും 15 ദിവസം വെച്ച് തുടരുകയായിരുന്നു.
ഗുരുവായൂർ കോട്ടപ്പടിയിൽ ഉത്സവത്തിനിടെ ഇടഞ്ഞോടിയ രാമചന്ദ്രൻെറ ആക്രമണത്തിൽ രണ്ട് പേർ മരിച്ചിരുന്നു. പുറകിൽ നിന്ന് പടക്കം പൊട്ടിച്ചതിനെ തുടർന്നായിരുന്നു ആന ഇടഞ്ഞത്. അമ്പത് വയസിലേെറ പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കാഴ്ചശക്തി കുറവാണ്. ചെറിയ ശബ്ദം കേട്ടാൽ പോലും വിരളുന്ന അവസ്ഥയുണ്ടെന്ന നിഗമനത്തെ തുടർന്നാണ് ആനക്ക് വിലക്കേർപ്പെടുത്തിയത്. ആനപ്രേമികളുടെ ഇഷ്ട താരമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here