ലോക മാനസികാരോഗ്യ ദിനത്തിൽ വനിത രക്തദാന ക്യാമ്പൊരുക്കി ബി ഡി കെ തീരൂർ താലൂക്ക് വനിതാ വിങ്ങും സ്നേഹതീരം പിങ്ക് വൊളണ്ടിയർ വിങ്ങും
തിരൂർ: സന്നദ്ധ രക്തദാന മേഖലയിൽ, പ്രത്യേകിച്ഛ് നമ്മുടെ നാട്ടിൽ രക്തദാനത്തിന് സന്നദ്ധരായി വരുന്ന പെണ്കുട്ടികളുടെ എണ്ണം എന്ന് പറയുന്നത് വളരെ കുറവാണ്. രക്തദാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ കൊണ്ടാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. എല്ലാവരെയും പോലെ തന്നെ 18 വയസ്സ് പൂർത്തിയായ 50 കിലോ ശരീരഭരമുള്ള എല്ലാ പെണ്കുട്ടികൾക്കും മെന്സ്റ്റുറൽ സമയങ്ങളിൽ ഒഴികെ സന്നദ്ധ രക്തദാനം നിർവഹിക്കാവുന്നതാണ്. രക്തത്തിന്റെ ആവശ്യകത സ്വാഭാവികമായി ഉണ്ടാവുന്നതിനെക്കാൾ പതിന്മടങ്ങ് ആയിട്ടുണ്ട് ഈ കോവിഡ് മഹാമാരിയുടെ കാലത്ത്. യൂത്തിലെ പകുതി വിഭാഗമായ പെണ്കുട്ടികളെ കൂടി ഈ അവസ്ഥയുടെ ഗൗരവം മനസ്സിലാക്കികൊടുക്കാനും സന്നദ്ധ രക്തദാന മേഖലയിൽ സ്ഥിര സാന്നിധ്യമാകാനും പ്രേരണ നൽകുന്നതിനാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബി.ഡി.കെ തിരൂർ താലൂക്ക് വനിതാ വിഭാഗവും സ്നേഹതീരം പിങ്ക് വോളന്റിയർ വിങ്ങും സംയുക്തമായി ചേർന്ന് തീരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പെണ്കുട്ടികൾക്ക് മാത്രമായുള്ള സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സന്നദ്ധ രക്തദാനത്തിന് തയ്യാറായി വരുന്ന പെണ്കുട്ടികൾക്ക് ഖലീസ് റെസ്റ്റോറന്റ്, എ എ കെ മാൾ, റോബസ്റ്റ റെസ്റ്റോറന്റ്, ജെ.സി.ഐ ലെജൻഡ്സ് തിരൂർ എന്നിവരുടെ കോംപ്ലിമെന്ററി ഗിഫ്റ്റും ഒരുക്കിയിരുന്നു. ക്യാമ്പിൽ 55 രക്തദാനത്തിന് തയ്യാറായി വന്നിരുന്നു. 20 പേര് രക്തദാനം നിർവഹിച്ചു. ബി. ഡി. കെ തിരൂർ താലൂക്ക് പ്രസിഡന്റ് കബീർ കാടാമ്പുഴ, സെക്രെട്ടറി സുഹൈൽ പെരുമാൾ, ബിഡികെ കോർഡിനേറ്റർമാരായ അലവി, ജിഫ്രിയ, സുനൂൻ, ബിബിൻ, സ്നേഹതീരം പിങ്ക് വോളന്റിയർമാരായ ജംഷിദ, ആയിഷ ഹന്നത്, സഫ്ന, ദൃശ്യ, അഖില, ജാൻഷിനി, എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here