HomeNewsArticlesതറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം

തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം

taraweeh-prayer

തറാവീഹ്: റമളാന്‍റെ ശ്രേഷ്ഠസുകൃതം

തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ആദര്‍ശ ശത്രുക്കള്‍ക്ക് മറുപടി, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് തറാവീഹ്. ഏതൊരു ഇബാദത്തിന്‍റെയും സ്ഥാനവും ബഹുമതിയും ഉയരുന്നത് കല്‍പനയുടെ ശൈലിയും പ്രവര്‍ത്തന രീതിയും സമയവും പ്രതിഫലവും പരിഗണിച്ചാണ്. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ ആരാധനകളില്‍ മുന്‍പന്തിയിലാണ് തറാവീഹിന്‍റെ സ്ഥാനം.

ഒന്നാമതായി കല്‍പനയുടെ ശൈലി നോക്കാം. തിരുമേനി(സ്വ) പറയുന്നു: ‘ആരെങ്കിലും വിശ്വാസം ശരിപ്പെടുത്തിയും പ്രതിഫലം കാംക്ഷിച്ചും റമളാനിലെ നിസ്കാരം നിര്‍വഹിച്ചാല്‍ അവന്‍റെ കഴിഞ്ഞകാലത്തെ പാപങ്ങള്‍ പൊറുക്കപ്പെടും’ (ബുഖാരി, മുസ്ലിം, തുര്‍മുദി).

ഏറ്റവും പരിശുദ്ധമായ മാസത്തിലെ മുഴുവന്‍ ദിവസങ്ങളിലും തറാവീഹ് നിര്‍വഹിക്കണം. ഓരോ സല്‍കര്‍മത്തിനും നിരവധി ഇരട്ടി പുണ്യങ്ങള്‍ നല്‍കപ്പെടുന്ന ഈ മാസത്തില്‍ നിര്‍വഹിക്കുന്ന തറാവീഹ് ഏറ്റവും മികച്ച സ്ഥാനമുള്ള ശാരീരിക ആരാധനകളില്‍ പെട്ടതാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ വാര്‍ഷിക മാസമായ റമളാനിലെ തറാവീഹിന്‍റെ നിര്‍വഹണം പരമാവധി ഖുര്‍ആന്‍ ഭാഗങ്ങള്‍ പാരായണം ചെയ്തു കൊണ്ടായിരിക്കണം. അതിന് അനുയോജ്യരായവരുടെ കൂടെ ജമാഅത്തായി നിര്‍വഹിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു റക്അത്തില്‍ ഇരുപത്തേഴിരട്ടി പ്രതിഫലം നല്‍കപ്പെടുന്ന സംഘമായുള്ള നിസ്കാരത്തിന്‍റെ ഗണത്തിലാണ് തറാവീഹ് ഉള്‍പ്പെടുന്നത്.
taraweeh
തറാവീഹിന്‍റെ ജമാഅത്തിലുള്ള പുണ്യങ്ങളെ വിശദീകരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ‘ഒരാള്‍ ഇമാമിനോടൊന്നിച്ച് നിസ്കരിച്ചു കഴിഞ്ഞാല്‍ ആ മുഴുവന്‍ രാത്രി നിന്ന് നിസ്കരിച്ച പ്രതിഫലം അവന് എഴുതപ്പെടും’ (അബൂദാവൂദ്).
taraweeh-prayer
നിര്‍വഹണരീതിയും സമയവും എല്ലാം തറാവീഹിന്‍റെ മഹത്ത്വം വിളിച്ചോതുന്നു. ഈ മഹത്തായ ഇബാദത്ത് നിര്‍വഹിക്കേണ്ടത് അല്‍പം സമയം എടുത്തിട്ടാവണമെന്ന് തറാവീഹ് എന്ന പദത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. ഇടയ്ക്കിടെ ആശ്വാസത്തിന് സമയം ചെലവഴിക്കുന്നത് എന്നാണ് തറാവീഹ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇമാം നവവി(റ) എഴുതുന്നു: ഉമര്‍(റ)ന്‍റെ കാലത്ത് ജനങ്ങള്‍ റമളാനില്‍ ഇരുപത് റക്അത്തായിരുന്നു  തറാവീഹ് നിസ്കരിച്ചത് എന്ന സാഇബുബ്നു യസീദ്(റ)വില്‍ നിന്നുള്ള ഹദീസിനെ ഇമാം ബൈഹഖി(റ)യും മറ്റും സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്തത് നാം തെളിവായി എടുക്കുന്നു (ശറഹുല്‍ മുഹദ്ദബ്).
taraweeh
തറാവീഹ് ഇരുപത് റക്അത്ത് സുന്നത്താക്കിയതിന് പിന്നിലെ രഹസ്യം ഇബ്നു ഹജറുല്‍ ഹൈതമി(റ) കുറിച്ചു: മുഅക്കദായ റവാതിബ് സുന്നത്ത് നിസ്കാരങ്ങള്‍ പത്ത് റക്അത്താണ്. എന്നാല്‍ റമളാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ട മാസമായതിനാല്‍ തറാവീഹിനെ അവകളുടെ ഇരട്ടി എണ്ണമാക്കപ്പെട്ടു (തുഹ്ഫ).  ഒരു ദിവസത്തിലെ ഫര്‍ളായ പതിനേഴ് റക്അത്തും ശക്തമായ സുന്നത്തുള്ള വിത്റ് നിസ്കാരത്തില്‍ നിന്ന് മൂന്ന് റക്അത്തും കൂടിയ എണ്ണമാണ് ഇരുപത് ഈ തരത്തിലും അഭിപ്രായപ്പെട്ടിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!