കാടാമ്പുഴ മലറോഡിൽ ബെവറജസ് ഔട്ട്ലെറ്റ്; പരാതി നൽകി മാറാക്കര ഗ്രാമപ്പഞ്ചായത്ത്
മാറാക്കര : കാടാമ്പുഴ മലറോഡിൽ ബെവറജസ് ഔട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരേ മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതി നൽകി. ഔട്ട്ലെറ്റിന് കണ്ടെത്തിയ സ്ഥലത്തിന് നൂറുമീറ്റർ ചുറ്റളവിലാണ് കാടാമ്പുഴ ഭഗവതീക്ഷേത്രം, ജുമാമസ്ജിദ്, മദ്രസ എന്നിവയുള്ളത്. പ്രസിഡന്റ് കെ.പി. ഷെരീഫ ബഷീർ, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് എന്നിവരാണ് പരാതി നൽകിയത്. കാടാമ്പുഴ വ്യാപാരഭവനിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് സർവകക്ഷി പ്രതിഷേധയോഗം സംഘടിപ്പിക്കും. യോഗത്തിൽ കർമസമിതി രൂപവത്കരിക്കുമെന്ന് ലഹരി നിർമാർജനമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഒ.കെ. കുഞ്ഞിക്കോമു പറഞ്ഞു. മദ്യശാലക്കെതിരേ സർക്കാരിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.ക്ക് നിവേദനം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here