ചെമ്പിക്കലിൽ ഭാരതപ്പുഴ സംരക്ഷണ കർമ സമിതി പ്രവർത്തനം തുടങ്ങി
കുറ്റിപ്പുറം: ചെമ്പിക്കൽ പ്രദേശത്തുള്ള ഭാരതപ്പുഴയെ സംരക്ഷിക്കുന്നത് വേണ്ടി നിള സംരക്ഷണ സമിതി രൂപീകരിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫസീന അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും, ഹെൽത്ത് ഡിപ്പാർട്ട്മെന്റും ആശാവർക്കർ, ഹരിത കർമ്മ സേന അംഗങ്ങൾ, നാട്ടുകാർ എന്നിവർ നിളാ തീരത്ത് ഒത്ത് കൂടി. കഴിഞ്ഞ റംസാൻ മാസത്തിൽ നോമ്പുതുറയുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി വന്ന് പുഴയിൽ നോമ്പ് തുറക്കുകയും അവശിഷ്ടങ്ങളെല്ലാം പുഴയിൽ തന്നെ ഇട്ടു പോകുന്ന ഒരു അവസ്ഥ മൂലം പുഴ മലിനപ്പെട്ടിരുന്നു. ഇത്തരം ഒരു അവസ്ഥ ഈ റമദാൻ കാലത്ത് ഇല്ലാതെയാക്കുന്നതിന്ന് വേണ്ടിയാണ് നിള സംരക്ഷണ കർമസമിതി രൂപീകരിച്ചത്. പുഴയിലേക്ക് ഇറങ്ങുന്ന സ്ഥലങ്ങളിൽ കമ്പികൾ വച്ചു കെട്ടണമെന്നും അതിന് മുകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും ഭക്ഷണപദാർത്ഥങ്ങളുമായി പുഴയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും പുഴയിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിക്ഷേപിക്കരുതെന്നും നിർദേശിച്ചു. തീരുമാനങ്ങൾ മറികടന്ന് ചെയ്യുകയാണെങ്കിൽ അവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതാണ് എന്നും തീരുമാനിച്ചു. ചെമ്പിക്കൽ നീള തീരത്ത് കച്ചവടം നടത്തുന്ന കടകളിലും മുന്നറിയിപ്പ് നൽകുകയും. പ്ലാസ്റ്റിക് വേസ്റ്റുകൾ ഹരിത കർമ്മ സേനക്ക് കൊടുത്ത് സഹകരിക്കണമെന്നും പുഴയിൽ നിക്ഷേപിക്കരുതെന്നും കർശന നിർദേശം നൽകി. ഈ ഭാഗങ്ങളിൽ പോലീസ് – ഹെൽത്ത് – പഞ്ചായത്ത് – ഹരിത കർമ സേന എന്നിവർ പട്രോളിംഗ് നടത്താനും തീരുമാനിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here