HomeNewsArtsബിഗ് ബാങ് തിയറി: വളാഞ്ചേരിയിലെ ആദ്യ ജനകീയ സിനിമ റിലീസിനൊരുങ്ങുന്നു

ബിഗ് ബാങ് തിയറി: വളാഞ്ചേരിയിലെ ആദ്യ ജനകീയ സിനിമ റിലീസിനൊരുങ്ങുന്നു

ബിഗ് ബാങ് തിയറി: വളാഞ്ചേരിയിലെ ആദ്യ ജനകീയ സിനിമ റിലീസിനൊരുങ്ങുന്നു

ലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്ന് ഒരു കൂട്ടം യുവാക്കളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ആദ്യ ജനകീയ ഹ്രസ്വചിത്രമായ ബിഗ് ബാങ് തിയറി റിലീസിനൊരുങ്ങുന്നു.

കോടമ്പക്കം സിനിമ കമ്പനി എന്നു പേരിട്ടിരിക്കുന്ന സിനിമ കൂടായ്മയുടെ ബാനറിൽ മാധ്യമ വിദ്യാർത്ഥിയായ അജിത് ജനാർദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.വളാഞ്ചേരി സ്വദേശിയായ ഷിജിത് പങ്കജം ബിഗ് ബാങ് തിയറിയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. കേരളത്തിലെ സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഫഹദ് ഫത്ലി ഛായാഗ്രഹണവും വിപിൻ കെ ചിത്രസന്നിവേശവും അനൂപ് മാവണ്ടിയുർ കലാസംവിധാനവും അഖിൽ എസ് കിരൺ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. സുഹൈൽ സായ് മുഹമ്മദാണ് സഹ സംവിധാനം.
അരുൺ സോൾ, റംഷാദ്, മുന്ന, സർവധമനൻ,സുരേഷ് വലിയകുന്ന്,മനു ചന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ കലാകാരന്മാരും അണിനിരക്കുന്നു.

ഡിസംബർ 30ന് വൈകുന്നേരം 7 മണിക്ക് വളാഞ്ചേരി എം.ഈ.എസ് കോളേജിൽ വെച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം. ഇപ്റ്റ വളാഞ്ചേരി മേഖല കമ്മിറ്റിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനത്തിലും തുടർന്ന് നടക്കുന്ന ചർച്ചയിലും രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!