വളാഞ്ചേരി ബസ്സ്റ്റാന്റ് പരിസത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി ബസ്സ്റ്റാന്റ് പരിസത്ത് നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി. തിരൂർ കൂട്ടായി പുതിയവീട്ടിൽ അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽ ജംഷി(39)യെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 28ന് വൈകീട്ട് 3 മണിക്ക് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ചു വന്ന എ.പി.ജെ അക്കാദമി എന്ന സ്ഥാപനത്തിന് മുൻവശം നിർത്തിയിട്ട കെ.എൽ-55-എൽ-5996 നമ്പർ പാഷൻ പ്രൊ മോട്ടോർ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. ഇയാളെ പാലക്കാട് കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിൽ പിടിക്കുകയും, തുടർന്ന് ഇയാളെ തെളിവെടുപ്പിനായി ജയലിൽ നിന്നും കസ്റ്റഡി വാങ്ങുകയും, പ്രതിയെ വളാഞ്ചേരി മോഷണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി… ഇയാൾ മുൻപും, നിരവധി മോഷണ, പീഡന കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here