HomeNewsAccidentsകുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

bike-truck-accident-kuttippuram-moodal-april-2025

കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

കുറ്റിപ്പുറം : ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മൂടാലിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരുക്ക്. തവനൂർ തൃക്കണാപുരം സ്വദേശി മകണ്ടത്തിൽ രഞ്ജിത്ത് ലാൽ (27)നെയാണ് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ മൂടാൽ മേൽപാലത്തിനടിയിലായിരുന്നു അപകടം. അപകടത്തിൽ യുവാവിൻ്റെ തലയ്ക്കും മുഖത്തും കൈക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തിന് ആഴമേറിയ മുറിവുകളാണുള്ളത്. പരുക്ക് ഗുരുതരമായതിനാൽ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് അൽപ്പം മുൻപ് മാറ്റി. കുറ്റിപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിലേക്ക് മണ്ണ് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറി തകരാറിനെ തുടർന്ന് മേൽപ്പാലത്തിനടയിൽ നിർത്തിയിട്ട് വർക്ക് ഷോപ്പിൽ നിന്നും ജോലിക്കാരനെ വിളിക്കാൻ പോയതായിരുന്നു ഡ്രൈവറടക്കമുള്ള ജീവനക്കാർ. എന്നാൽ ഈ സമയത്ത് ലോറി നിർത്തിയിട്ട ഭാഗത്ത് ഒരു തരത്തിലുള്ള സിഗ്നലും ഇവർ സ്ഥാപിച്ചിരുന്നില്ല. ഇത് അപകടത്തിന് കാരണമായതായി നാട്ടുകാർ പറയുന്നു. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അപകടത്തിൽ പരുക്കേറ്റ രഞ്ജിത്ത് ലാൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!