HomeNewsInitiativesഅലച്ചിലിനറുതിയാകുന്നു; ബിന്ദുവിനും മക്കൾക്കും ഇനി മലപ്പുറത്തെ താജ് മാർബിൾസ് തണലേകും

അലച്ചിലിനറുതിയാകുന്നു; ബിന്ദുവിനും മക്കൾക്കും ഇനി മലപ്പുറത്തെ താജ് മാർബിൾസ് തണലേകും

nazar-maanu

അലച്ചിലിനറുതിയാകുന്നു; ബിന്ദുവിനും മക്കൾക്കും ഇനി മലപ്പുറത്തെ താജ് മാർബിൾസ് തണലേകും

ആതവനാട്: പറക്കമുറ്റാത്ത അഞ്ച് കുട്ടികളുമായി അന്തിയുറങ്ങാന്‍ പോലും സ്ഥലമില്ലാതെ പൊരിവെയിലത്ത് തിരുവനന്തപുരം നഗരത്തിലൂടെ അലഞ്ഞുതിരിയുന്ന ഒരു അമ്മ എന്ന വാർത്തയുടെ വീഡിയോ കണ്ട ലക്ഷക്കൺക്കിന് മലയാളികളുടെ മനസ്സിൽ നൊമ്പരമായിരുന്നു. അഞ്ച് കുട്ടികളുമായി റോഡിനരികില്‍ നിന്ന സ്ത്രീയെ കണ്ട് സംശയം തോന്നിയ അമൃത ടിവിയുടെ സംഘമാണ് ഈ ദാരുണ കഥ പുറത്ത് വിട്ടത്. അന്വേഷണാത്മക റിപ്പോര്‍ട്ടിങ് പരിപാടിയായ എന്റെ വാര്‍ത്ത എന്ന പരിപാടിയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്ത് വിട്ടത്. നാട്ടില്‍ കുട്ടികളെ കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ കഥകൾ ഭീതിപരത്തുന്നതിനിടെയാണ് ഇവരെ ശ്രദ്ധിക്കാന്‍ കാരണമായത്. പൊരിവെയിലത്ത് അഞ്ച് കുട്ടികളുമായി കാല്‍നടയായി റോഡിലൂടെ പോകുന്ന ഇവരെ കണ്ട് സംശയം തോന്നിയതാണ് ഇവരെ ഈ വാര്‍ത്ത സംഘം പിന്തുടരാന്‍ കാരണമായത്.

ബിന്ധുവിന്റെ കഥയിലൂടെ

കേള്‍ക്കുമ്പോൾ അമ്പരപ്പ് തോന്നുന്ന ജീവതകഥയാണ് ബിന്ദു പറയുന്നത്. തൃശൂര്‍ കോടാലി സ്വദേശിനിയായിരുന്ന ബിന്ദു (37) ആലുവ സ്വദേശിയായ ഹരിയെ പ്രണയിച്ച്‌ വിവാഹം ചെയ്തതോടെ ബിന്ദുവിന് സ്വന്തം വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഒറ്റമകളായി വളര്‍ന്നതിനാല്‍ തനിക്ക് അഞ്ച് മക്കളെങ്കിലും വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അഞ്ച് മക്കളുമായി ഒരു കടയും നടത്തി ജീവിച്ചുവരുന്നതിന് ഇടയിലാണ് ഭര്‍ത്താവിനെ മോഷണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഭര്‍ത്താവ് ജയിലിലായതിനെ തുടര്‍ന്ന അഞ്ച് മക്കളുമായി വളരെ ബുദ്ധിമുട്ടിയാണ് ബിന്ദു ജീവിതം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ വാടക നല്‍കാന്‍ കഴിയാതെ വീട് ഒഴിയേണ്ടി വന്നു. പതിനാല് വയസുകാരൻ വൈശാഖ്, 9 വയസുകാരി ഹരിത, 7 വയസുള്ള കല്യാണി, നാല് വയസുള്ള കൃഷ്ണപ്രിയ, ഒന്നര വയസുകാരി മിത്ര എന്നിവരാണ് ബിന്ദുവിന്റെ മക്കള്‍. പല ജോലികള്‍ ചെയ്തെങ്കിലും ഭക്ഷണ ചെലവിന് പോലും അത് തികഞ്ഞിരുന്നില്ല. ഇപ്പോളും അഭയം തേടിയുള്ള യാത്രയിലാണ് ബിന്ദുവും മക്കളും.

കുട്ടികള്‍ക്ക് ഉറങ്ങാൻ സ്ഥമില്ലാത്തതിനാൽ ബിന്ദു അതിനായി കണ്ടെത്തിയ മാര്‍ഗം വിചിത്രമാണ്. ഏതെങ്കിലും ട്രെയിനില്‍ കയറും. ടിക്കറ്റ് ചെക്കിങ്ങിന് എത്തിയാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി വീണ്ടും നടക്കും.


ഫേസ്ബുക്കിൽ ഈ വാർത്ത ലക്ഷക്കൺക്കിന് ആളുകൾ ഷെയർ ചെയ്യുകയും ആ വീഡിയോയിൽ നൽകിയ അക്കൌണ്ട് നമ്പറിലേക്ക് ഒട്ടേറെ പേർ പണം സംഭാവന ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് വാർത്ത ശ്രദ്ധയിൽപെട്ട മലപ്പുറം പാങ്ങ് സ്വദേശിയായ നാസർ മാനു അവർക്ക് സംരക്ഷണം നൽകാമെന്ന് കമന്റ് നൽകിയത്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ ഇദ്ദേഹവും സുഹൃത്തുക്കളും ബിന്ദുവിനെയും കുടുംബത്തെയും നേരിട്ടു കാണാൻ തന്നെ മുന്നിട്ടിറങ്ങി. ഇവർക്ക് സംരക്ഷണമെഒരുക്കാമെന്ന കമന്റ് പോലും ഇന്ന് സോഷ്യൻ മീഡിയയിൽ വയറലായി മാറി കഴിഞ്ഞു. വളാഞ്ചേരി സ്വദേശിയും നടനുമായ അനീഷ് ജി മേനോനും നാസറിന്റെ ഈ കമന്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഇനി ബിന്ധുവിനും മക്കൾക്കും പൊരിവേയിലത്ത് അലയേണ്ട ആവശ്യമില്ല.
വ്യവസായിയും സാമുഹിക പ്രവർത്തകനുമായ നാസർ മാനു ആണ് ബിന്ധുവിനേയും മക്കളേയും സംരക്ഷിക്കാമെന്ന ദൌത്യം ഏറ്റെടുത്ത വലിയ ഹൃദയത്തിനുടമ. ഫേസ്ബുക്കിൽ ഇവരെക്കുറിച്ചുള്ള വാർത്ത കണ്ട നാസർ, അവർക്ക് ആവശ്യമുള്ള വീടും കാര്യങ്ങളും താൻ നൽകിക്കൊള്ളാമെന്ന് കമന്റ് നൽകിയിരുന്നു. ഇത് നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.

തുടർന്ന് നാസറും സുഹൃത്തുക്കളും ചേർന്ന് തിരുവനന്തപുരത്തെത്തി ബിന്ദുവിനെയും മക്കളേയും കണ്ടെത്തിഉകയും അവരെ ഇക്കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. സെൻ‌ട്രൽ ജയിലിൽ കഴിയുന്ന ബിന്ധുവിന്റെ ഭർത്താവ് ഹരിയെ കണ്ട് വിവരങ്ങൾ അറിയാനും ഇവർ ശ്രമിച്ചു. ഇതിന്റെ വീഡിരോ നാസർ തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഷെയർ ചെയ്തിട്ടുണ്ട്.

താജ് മാർബിൾസ് കരിപ്പോളിന്റെ നേതൃത്വത്തിൽ പടപ്പറമ്പിൽ ബിന്ധുവിനും മക്കൾക്കും കഴിയാനായി ഒരു വീടും അതിനടുത്ത് തന്നെ ഒരു കടയും ഒരുക്കിയിട്ടുണ്ടെന്നും നാസർ പറയുന്നു. അതിനു പുറമെ അഞ്ച് മക്കൾക്കു വേണ്ട പഠനത്തിനുവേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്നും അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!