HomeNewsEnvironmental‘മാലിന്യമുക്ത വളാഞ്ചേരി’ പദ്ധതിയുടെ രണ്ടാം ഘട്ടം; ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു

‘മാലിന്യമുക്ത വളാഞ്ചേരി’ പദ്ധതിയുടെ രണ്ടാം ഘട്ടം; ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു

bio-bin-valanchery-2023

‘മാലിന്യമുക്ത വളാഞ്ചേരി’ പദ്ധതിയുടെ രണ്ടാം ഘട്ടം; ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു

വളാഞ്ചേരി : അടുക്കള മാലിന്യം വീട്ടുവളപ്പിൽ സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ ആവിഷ്‌കരിച്ച മാലിന്യമുക്ത വളാഞ്ചേരി പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ബയോ കമ്പോസ്റ്റ് ബിൻ വിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി. വീടുകളിലെ ജൈവമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടിൽ തന്നെ സംസ്‌കരിച്ച് ജൈവവളമായി ഉപയോഗിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. രണ്ടാം ഘട്ടത്തിൽ,​ പദ്ധതിയിൽ ഉൾപ്പെട്ടവർക്കെല്ലാം ഹരിത കർമ്മ സേനാംഗങ്ങൾ വഴി വിതരണം നടത്തും.119 ഓളം കമ്പോസ്റ്റ് ബിന്നുകളാണ് രണ്ടാം ഘട്ടത്തിൽ വിതരണം നടത്തുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!