മാലിന്യ മുക്ത വളാഞ്ചേരി പദ്ധതിയുടെ ഭാഗമായി ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു
വളാഞ്ചേരി: അടുക്കള മാലിന്യം വീട്ടുവളപ്പില്‍ സംസ്കരിക്കുന്നതിന് വളാഞ്ചേരി നഗരസഭ തുടക്കം കുറിച്ചിട്ടുള്ള പദ്ധതിയായ മാലിന്യ മുക്ത വളാഞ്ചേരി പദ്ധതിയുടെ ഭാഗമായി ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം
വി.എസ്.സി.ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു.നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി 873 പേർക്ക് ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്യും.
ജൈവമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടില്‍ തന്നെ സംസ്കരിച്ച് ജൈവവളമായി ഉപയോഗിക്കുന്നതിന് സാധ്യമാക്കുന്നതാണ് പദ്ധതി. റോഡുകളിലും മറ്റുപാതയോരങ്ങളുലും മാലിന്യം വലിച്ചെറിയുന്നത് തടയുക എന്നതും മാലിന്യ സംസ്കരണത്തിന് ശേഷം ലഭിക്കുന്നവ ഉപയോഗിച്ച് ജൈവ വളമാക്കി മാറ്റി വീടുകളില്‍ തന്നെ ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഈപദ്ധതി പ്രയോജനപ്രദമാണ്. വൈസ്ചെയര്‍പേഴ്സണ്‍ റംല മുഹമ്മദ്,ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരാത്ത് ഇബ്രാഹിം, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദീപ്തി ഷൈലേഷ്, വിദ്യാഭ്യാസ കലാ-കായികകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് വാലാസി, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. മുഹമ്മദ് റിയാസ്, മരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റൂബി ഖാലിദ്.നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, ടി.കെ.ആബിദലി, പറശ്ശേരി അസ്സൈനാര്‍, സി.അബ്ദുൽ നാസർ, സലാം വളാഞ്ചേരി, വെസ്റ്റേണ്‍ പ്രഭാകരന്‍, ഈ പി അച്യുതൻ എന്നിവർ സംസാരിച്ചു. കൗണ്‍സിലര്‍മാർ, കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here