HomeNewsInaugurationകുറ്റിപ്പുറത്തു ഇനി മുതൽ വീട്ടു മാലിന്യം വീടിനു തന്നെ അമൃതം

കുറ്റിപ്പുറത്തു ഇനി മുതൽ വീട്ടു മാലിന്യം വീടിനു തന്നെ അമൃതം

bio-gas-kuttippuram-faseena

കുറ്റിപ്പുറത്തു ഇനി മുതൽ വീട്ടു മാലിന്യം വീടിനു തന്നെ അമൃതം

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ” എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം” എന്ന നിർദ്ദേശം പാലിച്ചു കൊണ്ട്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വഴി എല്ലാ വീട്ടിലും ബയോഗ്യാസ് എന്ന പദ്ധതിക്ക് തുടക്കമായി. വാർഡ് 12 എടച്ചലത്തു ബയോ ഗ്യാസിൽ പാചകം ചെയ്തുകൊണ്ട് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പരപ്പാര സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് തൊഴിലുറപ്പ് വഴി ഇങ്ങനെ ഒരു പുതിയ സംരംഭത്തിന് ഉദ്ഘാടനം നടക്കുന്നത്.
bio-gas-kuttippuram
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ ഈ വർഷം പൈലറ്റായി തെരഞ്ഞെടുക്കപ്പെട്ട നാലു വീടുകളിലാണ് പദ്ധതി പൂർത്തിയായത്. ഇവിടെ ആരംഭിച്ചത് 3 m3 ഉൾക്കൊള്ളുന്ന പ്ലാൻറുകൾ ആണ്. ആറ് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് ഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ ഗ്യാസ് ഇതിൽനിന്ന് ദിനംപ്രതി ലഭിക്കുന്നതാണ്.പഞ്ചായത്തിലെ ആവശ്യക്കാർ ആയ എല്ലാവർക്കും എപിഎൽ- ബിപിഎൽ വ്യത്യാസമില്ലാതെ പ്ലാന്റ് കൾ നിർമിച്ചു നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രധാന വ്യക്തിഗത ആസ്തി പുനരുദ്ധാരണ പ്രവർത്തികളിൽ ഉൾപ്പെട്ട കാലിത്തൊഴുത്ത് നിർമ്മാണം 12 എണ്ണവും, കോഴികൂട് നിർമ്മാണം 55 എണ്ണവും, ആട്ടിന്കൂട് നിർമ്മാണം 17 എണ്ണവും, കിണർ നിർമ്മാണം 44എണ്ണവും, കിണർ റീചാർജ് 114 എണ്ണവും കമ്പോസ്റ്റ് പിറ്റുകൾ 98എണ്ണവും 30 റോഡ് കോൺക്രീറ്റ് പ്രവർത്തികളും ഈ സാമ്പത്തിക വർഷം പൂർത്തിയാക്കുമെന്ന് പദ്ധതി എഞ്ചിനീയർ ഷാഫി ഇടശ്ശേരി അറിയിച്ചു.
Ads
തൊഴിലാളികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ അടുക്കളയിൽ ഗ്യാസ് കത്തിച്ചു കൊണ്ട് തന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പാല് കാച്ചി ഉദ്ഘാടനം ചെയ്തത് വേറിട്ട മാതൃകയായി. ചടങ്ങിന് വാർഡ് മെമ്പർ അബൂബക്കർ സ്വാഗതം പറഞ്ഞു. എഞ്ചിനീയർ ഷാഫി ഇടശ്ശേരി പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. മെമ്പർ ഹമീദ്, സിഡിഎസ് പ്രസിഡണ്ട് ബിന്ദു, മനോജ്, എന്നിവർ ആശംസകൾ നേർന്നു. വീട്ടുടമ രമേശ് പുഞ്ചത് നന്ദി പ്രകാശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!