‘ബിസ്മിൽ’ നോവൽ പ്രകാശനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി: ഇരിമ്പിളിയം സ്വദേശിനിയും വീട്ടമ്മയുമായ ജസ്‌ന താഷിബ് രചിച്ച ലഘുനോവലായ ബിസ്മിലിന്റെ പ്രകാശനകര്‍മം വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രററിയല്‍ നടന്നു. പ്രശസ്ത എഴുത്തുകാരന്‍ പികെ പാറക്കടവ് പ്രകാശനകര്‍മം നിര്‍വഹിച്ചു. രോഗം പരത്തുന്ന വിഷാണു വേക്കാൾ മാരകമായ വിഷാണുക്കൾ സമൂഹത്തിൽ പരക്കുന്ന കാലത്ത് ഇത്തരം കൂടിച്ചേരലുകൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും വലിയ പ്രസക്തിയുണ്ടെന്ന് പ്രശസ്ത എഴുത്തുകാരൻ പി.കെ പാറക്കടവ് പറഞ്ഞു.ഈ കെട്ട കാലത്ത് അതിനെ പ്രതിരോധിക്കാൻ എഴുത്തുകൾക്ക് സാധിക്കുമെന്നും പി.കെ. പാറക്കടവ് പറഞ്ഞു.
വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരന്‍ നാസര്‍ ഇരിമ്പിളിയം പുസ്തകം ഏറ്റുവാങ്ങി..നജീബ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. മാനവേന്ദ്രനാഥ്, മുജീബ് വാലാസി, ഡോ.എൻ മുഹമ്മദലി, അഷറഫലി കാളിയത്ത്, നൂറുൽ ആബിദ് നാലകത്ത്, കെ.പി സലാം, ബദ് രിയ ടീച്ചർ, സാജിദ ടീച്ചർ, വി.പി.എം സാലിഹ്, മുനവ്വർ വളാഞ്ചേരി, ടി.എം പത്മകുമാർ, ഡോ. റിയാസ് ,ഹംസകുട്ടി, ഹുസൈൻ ഇരിമ്പിളിയം
തുടങ്ങയവർ സംസാരിച്ചു ജസ്ന താഷി ബ് മറുപടി പ്രസംഗം നടത്തി. ഹസ്ന യഹ്‌യ, സ്വാഗതവും പി.വി നൗഷാദ് നിയ നന്ദിയും പറഞ്ഞു..ജസ്‌ന താഷിബിന്റെ രണ്ടാമത്തെ പുസ്തകമാണ് ബിസ്മില്‍. ഇതിനുമുമ്പ് ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതാറുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here