HomeNewsCrimeCyberനൈതലപ്പുറത്ത് ക്ഷേത്രത്തിലെ അതിക്രമം; വ്യാജവാർത്തകൾ നൽകിയവർക്കെതിരേ പരാതിനൽകി

നൈതലപ്പുറത്ത് ക്ഷേത്രത്തിലെ അതിക്രമം; വ്യാജവാർത്തകൾ നൽകിയവർക്കെതിരേ പരാതിനൽകി

karekkad-temple

നൈതലപ്പുറത്ത് ക്ഷേത്രത്തിലെ അതിക്രമം; വ്യാജവാർത്തകൾ നൽകിയവർക്കെതിരേ പരാതിനൽകി

വളാഞ്ചേരി: സി.കെ. പാറ നൈതലപ്പുറത്ത് ധർമശാസ്താക്ഷേത്രത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേ ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റിയും ഹിന്ദു ഐക്യവേദിയും പരാതിനൽകിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രപരിസരത്തെ സ്ഥിരതാമസക്കാരനായ കുരുത്തുകല്ലിങ്ങൽ രാമകൃഷ്ണനെ (50) വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്യുകയും ഇയാൾ കുറ്റം ഏൽക്കുകയുംചെയ്തതാണ്. എന്നിട്ടും ചില സ്വകാര്യചാനലുകളും ഓൺലൈൻ വാർത്താചാനലുകളും സംഘപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്തുന്നവിധം വ്യാജവാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുകയാണ്. ഇവർക്കെതിരേ എസ്.പി, വിജിലൻസ്, ഐ.ടി. സെൽ എന്നീ ഉന്നതാധികാരികൾക്ക് പരാതിനൽകിയിട്ടുണ്ട്.
karekkad-temple
അറസ്റ്റിലായ പ്രതിയുടെ പിന്നിൽ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിയെ പെട്ടെന്ന് പിടികൂടിയ വളാഞ്ചേരി എസ്.ഐ കെ.ആർ. രഞ്ജിത്തിനെയും സഹ ഉദ്യോഗസ്ഥരെയും ഭാരവാഹികൾ അഭിനന്ദിച്ചു. ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി കെ.ടി. അനിൽകുമാർ, ബി.ജെ.പി. മണ്ഡലം സെക്രട്ടറി സജീഷ് പൊൻമള, ശശിധരൻ കുറ്റിപ്പുറം, എം. ജയകുമാർ, ബാബു കാർത്തല, ഉണ്ണി വൈക്കത്തൂർ, കെ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!