പെട്രോൾ ഡീസൽ നികുതി; ബിജെപി വളവന്നൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ നടത്തി
വളവന്നൂർ:കേന്ദ്ര മാതൃകയിൽ സംസ്ഥാന സർക്കാറും പെട്രോൾ ഡീസൽ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തിരുന്നാവായ മണ്ഡലം കമ്മിറ്റി വളവന്നൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ നടത്തി. ജില്ലാ സെക്രട്ടറി പി പി ഗണേശൻ ഉദ്ഘാടനം ചെയ്തു. തിരുനാവായ മണ്ഡലം പ്രസിഡണ്ട് അനീഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജു എ വി സ്വാഗതം ആശംസിച്ചു,പി പി രാമചന്ദ്രൻ ന്യൂനപക്ഷ മോർച്ച ജില്ലാ അധ്യക്ഷൻ കള്ളിയത്ത് സത്താർ ഹാജി, രാജേഷ് ടി കെ തുടങ്ങിയവർ സംസാരിച്ചു. കെ പി നാരായണൻ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here