ഹർത്താൽ; വളാഞ്ചേരിയിൽ പൂർണ്ണം
വളാഞ്ചേരി: ശബരിമല വിഷയത്തിൽ ശബരിമല കർമ്മ സമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ വളാഞ്ചേരിയിൽ പൂർണ്ണം. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്.
ഹർത്താലുമായി സഹകരിക്കില്ലെന്ന് ഇന്നലെ വ്യാപാരികൾ അറിയിച്ചിരുന്നുവെങ്കിലും ആദ്യ മണിക്കൂറിൽ മിക്കവാറും കടകൾ അടഞ്ഞു കിടക്കുകയാണ്. വളാഞ്ചേരി സി.ഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം വളാഞ്ചേരിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
വളാഞ്ചേരി വഴി കടന്നുപോകുന്ന ദീർഘദൂര ബസുകളും സർവ്വീസ് നടത്തുന്നില്ല. പത്തുമണിയോടെ സമരക്കാർ വളാഞ്ചേരിയിൽ പ്രകടനം നടത്തി. ഇതേത്തുടർന്ന് പതിനൊന്നോടെ വളാഞ്ചേരിയിലെ വ്യാപാരികൾ സംഘടിച്ച് ടൗണിൽ പ്രകടനം നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here