HomeNewsPoliticsഗോകുൽദാസിന്റെ മരണം; ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണം- കെ.കെ സുരേന്ദ്രൻ

ഗോകുൽദാസിന്റെ മരണം; ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണം- കെ.കെ സുരേന്ദ്രൻ

ഗോകുൽദാസിന്റെ മരണം; ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണം- കെ.കെ സുരേന്ദ്രൻ

കുറ്റിപ്പുറം: ഗോകുൽദാസിന്റെ മരണം ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാർ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരുന്ന് കുറിപ്പ് വീട്ടിൽ പോയി തിരിച്ചു വാങ്ങിയതും ആംബുലൻസിലേക്ക് കയറ്റുമ്പോഴാണ് മരിച്ചതെന്നും ഉള്ള അധികൃതരുടെ വെളിപ്പെടുത്തലും തെളിവു നശിപ്പിക്കുന്നതിന്റെ ഉദാഹരണമാണെന്നും താലൂക്ക് ആശുപത്രി നാഥനില്ല കളിയായി മാറിയിരിക്കുന്നു. ഐസിയു നിർമ്മാണത്തിലെ അഴിമതി മറച്ചുവെക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത് അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ഗോകുൽദാസിന്റെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറത്ത് ബിജെപി മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു കെ കെ സുരേന്ദ്രൻ. മണ്ഡലം പ്രസിഡണ്ട് കെ ടി അനിൽകുമാർ ബിജെപി ജില്ലാ സെക്രട്ടറി പി പി ഗണേശൻ . സംസ്ഥാന കൗൺസിൽ അംഗം വിവിരാജേന്ദ്രൻ ജനറൽ സെക്രട്ടറിമാരായ ഹരിദാസ് പൈങ്കണ്ണൂർ, pp സുരേഷ്, ജില്ലാ കമ്മിറ്റി ഉണ്ണി വൈക്കത്തുർ, KP അയ്യപ്പൻ, കെ വി ശ്രീശൻ, P സുരേഷ്, P പ്രഭീഷ്, കെ രഘുപാൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!