HomeNewsPoliticsഖുറാനെ അവഹേളിച്ചു എന്ന പ്രസ്ഥാവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പു പറയണം – എം.ടിരമേഷ്

ഖുറാനെ അവഹേളിച്ചു എന്ന പ്രസ്ഥാവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പു പറയണം – എം.ടിരമേഷ്

ഖുറാനെ അവഹേളിച്ചു എന്ന പ്രസ്ഥാവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പു പറയണം – എം.ടിരമേഷ്

വളാഞ്ചേരി: കെ.ടി.ജലീൽ തന്നെ ഖുറാന്റെ മറവിൽ സ്വർണ്ണ കള്ളകടത്ത് നടത്തിയിട്ടുണ്ടാവമെന്ന് പറഞ്ഞ സാഹചര്യത്തിൽ ഖുറാനെ അവഹേളിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന പിൻവലിച്ച് മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് പറഞ്ഞു. എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവീനർ ദാസൻ കോട്ടക്കൽ വളാഞ്ചേരിയിൽ കെ.ടി ജലീലിന്റെ വീട്ടു പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുറാന്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടാവാം എന്ന കെ.ടി ജലീലിന്റെ തുറന്നു പറച്ചിൽ. ജലിൽ രാജിവെക്കേണ്ടതിന്റെ അനിവാര്യത യാണ് ചുണ്ടികാട്ടുന്നത്. ഞാൻ എന്തിനാണ് രാജി വെക്കേണ്ടത് എന്ന ജലീലിന്റെ ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം തന്നെ വെക്തമാക്കുന്നുണ്ട് വ്യക്തമാക്കുന്നുണ്ട്. ജലീൽ രാജി വെക്കുമ്പോൾ ഒററക്കല്ല മന്ത്രിസഭയെ മൊത്തമായി രാജിവെപ്പിച്ചേ പോകൂ എന്ന ജലീലിന്റെ ശാഠ്യത്തിൽ മുഖ്യമന്ത്രിയും പ്രതിരോധത്തിലാണ്.


കേരളം മതേതര സംസ്ഥാന മല്ല മതാധിഷ്ടിത സംസ്ഥാനമെന്നുള്ള നിലപാടാണ് മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും നിലപാടുകളിൽ വ്യക്തമാകുന്നത് എന്നും എം.ടി രമേഷ് കൂട്ടിച്ചേർത്തു. എൻ.ഡി.എ ജില്ലാ ചെയർമാൻ രവിതേലത്ത് അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ബിനു, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. എം.പി രാജൻ, ബി.ഡി.ജെ.എസ് മേഖലാ പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖലാ ഉപാധ്യക്ഷൻ കെ.കെ സുരേന്ദ്രൻ, മേഖലാ ജനറൽ സെക്രട്ടറി പ്രേമൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലമുക്ക്, പി.പി ഗണേശൻ, കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ജനറൽ സെക്രട്ടറി എം.കെ ജയകുമാർ, ബാബു കാർത്തല, ബി.ഡി.ജെ.എസ് ജില്ലാ നേതാക്കളായ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, ശിവദാസൻ കുറ്റിയിൽ, രമേഷ് കോട്ടപ്പുറത്ത്, പുരുഷോത്തമൻ വാറങ്കോട്, ദിലീപ് ഒതുക്കുങ്ങൽ, വാസു കാരായ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!