എടയൂർ പൂവത്തുംതുറ കോളനിയിലെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു
എടയൂർ: എടയൂർ പൂവത്തുംതുറ കോളനിയിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി. എടയൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി. ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ, ജില്ലാകമ്മിറ്റിയംഗം ഉണ്ണി വൈക്കത്തൂർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.പി. ശ്രീശൻ, ജനറൽ സെക്രട്ടറി പി.പി. സുരേഷ്, ടി. കൃഷ്ണകുമാർ, കെ.പി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here