HomeNewsPoliticsഎടയൂര്‍ പതിനാറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി ആരോപണം

എടയൂര്‍ പതിനാറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി ആരോപണം

എടയൂര്‍ പതിനാറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി ആരോപണം

വളാഞ്ചേരി: എടയൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സ്ഥാപിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതായി ആരോപണം.
പരാജയഭീതി മൂലം എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികളാണ് ഇത് ചെയ്തതെന്ന് ബിജെപി കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഭരണത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഇവിടെ യുഡിഎഫിനും എല്‍ഡിഎഫിനും ഒന്‍പത് സീറ്റുകള്‍ വീതവും ബിജെപിക്ക് സീറ്റുമായിരുന്നു. ബിജെപി നിഷ്പക്ഷത പാലിച്ചപ്പോള്‍ വര്‍ഷങ്ങളോളം ഭരണത്തിലിരുന്ന യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയും നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അധികാരത്തിലേറുകയുമായിരുന്നു. മുന്‍ കാലങ്ങളിലെന്നപോലെ പരസ്പരസഹായത്തോടെ തന്നെയാണ് ഇരുമുന്നണികളും മുന്നോട്ട് പോകുന്നത്.
യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുമുന്നണികള്‍ക്കും വിജയം അനിവാര്യമാണ്. എന്നാല്‍ ബിജെപിക്ക് ജനപിന്തുണ വര്‍ധിക്കുന്നതില്‍ വിറളിപൂണ്ട ഇരുമുന്നണികളും അക്രമം അഴിച്ചുവിടുകയാണ്.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.കൃഷ്ണകുമാര്‍, കെ.കെ.ഗോപിനാഥ്, പി.പി.ശിവന്‍, പി.പി.രാമകൃഷണന്‍, പി.പി.ചന്ദ്രന്‍ എന്നിവര്‍ നേതൃത്യം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!