ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്; 16 വാർഡുകളിൽ ബി. ജെ. പി സ്ഥാനാർഥികൾ മത്സര രംഗത്ത്
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡുകളിൽ 16 വാർഡുകളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളായി. തുടർന്ന് വലിയകുന്നിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എൻ. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. സജീഷ് പൊന്മള, ബാബു കാർത്തല, ഇ. അനൂപ്, എം. ഹരികൃഷ്ണൻ, വാസു കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.
സ്ഥാനാർഥികളും മത്സരിക്കുന്ന വാർഡും
1. കനകവല്ലി (അമ്പാൾ)
2. വി.പി. ശോഭന (വലിയകുന്ന് നീലാടപ്പാറ)
3. പി. വിജിൽ (വലിയകുന്ന് തെക്ക്)
4. സജിത (കൊടുമുടി)
5. പോക്കാട്ടുകുഴി ഉണ്ണിക്കൃഷ്ണൻ (പുറമണ്ണൂർ)
6. ജയശ്രീ (പുറമണ്ണൂർ വടക്ക്)
7. ഉണ്ണിക്കൃഷ്ണൻ (പുറമണ്ണൂർ തെക്ക്)
8. രാജേഷ് (ഇരിമ്പിളിയം)
9. രജനി (മോസ്‌കോ)
11. വിനയചന്ദ്രൻ കാളിയത്ത് (മങ്കേരി)
12. സുമന വാസുദേവൻ (വട്ടപ്പറമ്പ്)
13. പി. ഭാവനകുമാർ (കളരിക്കൽ)
14. പ്രീത ദാസൻ (വെണ്ടല്ലൂർ പടിഞ്ഞാറ്)
15. ജലജ (വെണ്ടല്ലൂർ തെക്ക്)
16. അരുൺകുമാർ (വലിയകുന്ന് ആലുംകൂടം)
17. സുധ (കോട്ടപ്പുറം).
കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് വെണ്ടല്ലൂർ ഡിവിഷനിൽ ആളൂർ സോമസുന്ദരനും വലിയകുന്ന് ഡിവിഷനിൽ വാസു കോട്ടപ്പുറവും നാമനിർദേശപത്രിക നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here