വഴിയോര യാത്രക്കാരെ കാത്ത് അന്യദേശ ഞാവൽപ്പഴ കച്ചവടം
തൃശൂർ-കോഴിക്കോട് ദേശീയപാതയോരത്ത് കുറ്റിപ്പുറം മുതൽ കോട്ടക്കൽ വരെയുള്ള വഴിയോരങ്ങളിൽ ഇപ്പോൾ അന്യദേശ ഞാവൽപ്പഴ കച്ചവടം തകൃതിയായി നടക്കുകയാണ്. മൈസൂർ, ബാംഗ്ലൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ വിളവെടുക്കുന്ന ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഞാവൽപ്പഴങ്ങളാണ് വിൽപ്പനക്കെത്തിയിട്ടുള്ളത്. അന്തർ സംസ്ഥാന ബസ് മാർഗ്ഗമാണ് പഴങ്ങൾ മലപ്പുറത്തെത്തുന്നത്.
ഇരുന്നൂറ് രൂപയാണ് കിലോയ്ക്ക് വില. ദീർഘദൂര യാത്രക്കാരാണ് ആവശ്യക്കാരിൽ കൂടുതൽ എന്ന് കച്ചവടക്കാർ പറയുന്നു.തെക്കൻ കേരളത്തിൽ ഇവ സുലഭമല്ലാത്തതിനാലും യാത്രക്കാർ പഴങ്ങൾ വാങ്ങിച്ചു മടങ്ങുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ഞാവൽപ്പഴത്തിന്റെ കുരു ഏറെ ഉത്തമമായതിനാൽ പ്രായമായവരും പഴങ്ങൾക്ക് ആവശ്യക്കാരായി എത്തുന്നുണ്ട്. പഴത്തിന്റെ അസാധാരണ വലുപ്പം കണ്ട് പഴമെന്തെന്ന് അന്വേഷിക്കുന്ന യാത്രക്കാരും കുറവല്ല.
( എഴുത്ത്: രാജേഷ് വി. അമല)
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here