HomeNewsMeetingസേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കണം-ബി.എൽ.ഒ ഫോറം

സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കണം-ബി.എൽ.ഒ ഫോറം

blo-meet-athavanad

സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കണം-ബി.എൽ.ഒ ഫോറം

ആതവനാട്:തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിൽ ബൂത്ത് ലെവൽ ഓഫീസർമാരായി സേവനം ചെയ്യുന്നവരുടെ ഹോണറേറിയം, മറ്റ് അലവൻസുകൾ എന്നിവ കാലോചിതമായി പരിഷ്കരിക്കാൻ നടപടി ഉണ്ടാകണമെന്ന് കേരള ബൂത്ത് ലെവൽ ഓഫീസേഴ്സ് വെൽഫെയർ ഫോറം മലപ്പുറം ജില്ലാ സംഗമം ആവശ്യപ്പെട്ടു. ബി എൽ ഒ യുടെ സേവനങ്ങളും അഭിമാനവും മാനിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ബി എൽ ഒ ഹാൻഡ്ബുക്കിൽ പറയുന്ന പ്രകാരം മാത്രമേ ചുമതലകൾ നിർവഹിക്കാൻ നിർദ്ദേശിക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് ഫീൽഡ് സന്ദർശനം നടത്തുന്ന ബി.എൽ ഒ മാർക്ക് സാനിറ്റൈസർ, മാസ്ക്ക്,കോവിഡ് സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ബിഎൽഒ മാർക്ക് പോളിംഗ് ഉദ്യോഗസ്ഥരായി വീണ്ടും ഉത്തരവ് നൽകിയതിൽ യോഗം അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് മറികടന്ന് ജില്ലകളിൽ വേണ്ടത്ര കൂടിയാലോചനയും ആസൂത്രണവും ഇല്ലാതെ പ്രത്യേകമായി ഒൺലൈൻ സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നു. ഒൺലൈൻ ആയി നൽകിയ വിവരങ്ങൾ പിന്നീട് ഓഫ്‌ലൈൻ ആയും ശേഖരിക്കുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
blo-meet-athavanad
വോട്ടർപട്ടികയിൽ പേര് ചേർക്കൽ, തിരുത്തൽ,തുടങ്ങിയ അപേക്ഷകളിൽ വെരിഫിക്കേഷൻ ഒൺലൈൻ വഴി നടത്താനും നടപടികൾ വേണം. യഥാർത്ഥ ജോലിക്ക് പ്രയാസം ആകുന്ന തരത്തിൽ ഇടക്കിടെ വില്ലേജ്, റിട്ടേണിംഗ് ഓഫീസറും വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കേണ്ടുന്നത് പ്രയാസം സൃഷ്ടിക്കും. ബി.ഏൽ.ഒ മാർക്ക് വെരിഫിക്കേഷൻ നടത്താനുള്ള ഫോം ബി.എൽ.ഒ മാർക്ക് നേരിട്ട് എത്തിച്ചു തരാൻ നടപടികൾ വേണം. ജോലി സ്ഥലത്ത് നിന്നും ഇതിനായി പോകേണ്ടുന്ന അവസ്ഥ ഒഴിവാക്കാൻ നടപടി വേണം. ഇക്കാര്യങ്ങളും സേവന വേതന വ്യവസ്ഥകളും കാലോചിതമായി പരിഷ്ക്കരിച്ച് ബി എൽ ഒ സേവനം കാര്യക്ഷമമായി നിർവഹിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, മലപ്പുറം ജില്ലാ കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
Ads
താലൂക്ക് തലങ്ങളിൽ വിപുലമായ സംഗമം വിളിച്ചു ചേർക്കാനും തെരഞ്ഞെടുപ്പിനുശേഷം മലപ്പുറത്ത് സമ്മേളനം ചേരാനും തീരുമാനിച്ചു. ഭാരവാഹികളായി പി അബ്ദുള്ളക്കുട്ടി വളാഞ്ചേരി (പ്രസിഡന്റ), ജനറൽ സെക്രട്ടറിയായി ടി പി നിസാർ താനാളൂർ, ട്രഷററായി ഹസീന എൻ എടരിക്കോട്,
ഉസ്മാൻ മാസ്റ്റർ വി.പി, ലുക്മാൻ കെ.പി (വൈസ് പ്രസിഡന്റുമാർ), പത്മകുമാർ പി, ശരീഫ ബീവി
എന്നിവരെ ജോയിൻ സെക്രട്ടറിയായും തെരഞ്ഞെടുത്തു. യോഗത്തിൽ അബ്ദുള്ളക്കുട്ടി അധ്യക്ഷനായിരുന്നു. പുതുക്കുടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ടി പി ശംസുദ്ദീൻ, അബ്ദുല്ലത്തീഫ് വിടി,മുനീർ താനാളൂർ,പി കെ രമേശൻ,കെ പി ലുക്ക്മാൻ, ശിഹാബ് കഴുങ്ങിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ നിസാർ ടിപി സ്വാഗതവും ഉസ്മാൻ വിപി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!