കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ ചേര്‍ന്നു
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ ചേര്‍ന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച്ായിരുന്നു ഗ്രാമസഭ.വൈസ് പ്രസിഡണ്ട് പി.ടി.ഷംല സ്വാഗതം പറഞ്ഞു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ബ്ലോക്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ്കുട്ടി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല നൗഷാദ്, കല്‍പ്പകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ബാവ, എടയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിശ്വനാഥന്, ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.മറിയാമു, ബ്ലോക്ക് ഭരണസമിതി അംഗങ്ങളായ പരീത് കരേക്കാട്, മൊയ്തു എടയൂര്‍, കെ.ടി.സിദ്ദിഖ്, അബ്ദു തൈക്കാടന്‍ , റസീന.ടി.കെ, മാണിക്യന്.എം, ആയിശ.പി.വി, കെ.കെ.രഹ്ന , സിനോബിയ.പി, എന്നിവരും വിവിധ തലങ്ങലിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here