കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡ് ജനപ്രതിനിധികൾ സന്ദർശിച്ചു
എടയൂർ: എടയൂർ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിന്റെ അപകടാവസ്ഥ നേരിട്ട് കാണുന്നതിനായി എടയൂർ പഞ്ചായത്ത് പ്രസിഡന്റ് എം പി ഹസീന ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് മെമ്പർ എ. പി സബാഹ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി .പി ഫർസാന നിസാർ എന്നിവർ സന്ദർശിച്ചു. മഴ പെയ്താൽ വെള്ളം റോഡിലേക്ക് കയറുകയും സ്കൂളിലേക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വരുന്നതിന് പ്രയാസം നേരിടുന്നു. കൂടാതെ കരേക്കാട് പഴയ ജുമാമസ്ജിദിലേക്ക് വിശ്വാസികൾക്ക് വരുന്നതിനും മയ്യിത്ത് കൊണ്ട് വരുന്നതിനും പ്രയാസം ഉണ്ട്. നിരവധി തവണ പൊതു പ്രവർത്തകരും വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ യും അപേക്ഷ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
അടുത്ത സാമ്പത്തിക വർഷം വെക്കുന്ന പദ്ധതിയിൽ മുൻഗണന നൽകി ഈ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ സംയുക്ത പ്രൊജക്റ്റ് ആയി പദ്ധതി വെക്കാമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പൊതു പ്രവർത്തകരായ വി പി കുഞ്ഞിമുഹമ്മദ് എന്ന മാനു ഹാജി, വി ടി സൈദലവി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, എ കെ അബൂബക്കർ ഹാജി, വി പി അയമു എന്ന മാനു, വി പി റിയാസ്, വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പറമ്പയിൽ അഷ്‌റഫ്, വികാസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി വി പി ഫൈസൽ,എം പി ഇബ്രാഹിം മാസ്റ്റർ, സി മൊയ്‌ദീൻകുട്ടി, വി പി മുഹമ്മദ് ബഷീർ, പി അസീസ്, കായക്കൽ അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു. വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ യുടെ നിവേദനം സമർപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here