മൂർക്കനാട് പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമനം നടത്തുന്നില്ല; ഡി.പി.ഒ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച് അംഗം
മൂർക്കനാട്: മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ വർക്കർ നിയമനം നടത്താതിൽ പ്രതിഷേധിച്ച് മങ്കട ബ്ലോക്ക് വെങ്ങാട് ഡിവിഷൻ മെമ്പർ പൂളക്കൽ ഷറഫുദ്ദീൻ സി ഡി പി ഒ ഓഫീസ് പൂട്ടിയിട്ടു. മൂർക്കനാട് പഞ്ചായത്ത് ഉൾപ്പെടെ മങ്കട ബ്ലോക്കിലെ അംഗൺ വാടികളിൽ മാത്രം നിയമനം നടക്കാത്തതിലുള്ള പ്രതിഷേധമാണ് ഇത്തരം ഒരു സമരം ചെയ്യേണ്ടി വന്നതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഓഫീസിലെ ജീവനക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സെക്രട്ടറിയുടെ പരാതിയിൽ കൊളത്തൂർ പോലീസ് കേസെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here